കുഞ്ഞാലിമരയ്ക്കാര്‍ക്ക് പുറമെ ചരിത്ര സിനിമയൊരുക്കാന്‍ ഒരുങ്ങുകയാണ് സൂപ്പര്‍ ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കെ.മധു.
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കഥയുമായിട്ടാണ് സംവിധായകന്‍ എത്തുന്നത്.
രണ്ട് മാര്‍ത്താണ്ഡവര്‍മമാരുടെ കഥയാണ് രണ്ടു ഭാഗങ്ങളുള്ള ചിത്രം പറയുന്നത്.
രണ്ട് മാര്‍ത്താണ്ഡവര്‍മമാരെയും ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍ താരങ്ങളാവും അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതില്‍ ഒരാളുമായി അണിയറ പ്രവര്‍ത്തകര്‍ കരാറൊപ്പിട്ടുകഴിഞ്ഞു. രണ്ടാമത്തെയാളുമായുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഇതാരൊക്കെയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.
പുലിമുരുകനിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ പീറ്റര്‍ ഹെയ്‌നായിരിക്കും സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.