തൃശൂര്‍: അമൃതാനന്ദമയിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ രംഗത്ത്. ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പസംഗമത്തില്‍ പങ്കെടുത്ത് അമൃതാനന്ദമയി സംസാരിച്ച വാക്കുകള്‍ അമ്പലപ്പുഴ പാല്‍പ്പായസത്തിന് തുല്യമാണ്. പക്ഷേ സംഘപരിവാറെന്ന കോളാമ്പിയില്‍ അത് ഒഴിച്ചപ്പോള്‍ ആ പായസത്തിന്റെ പ്രസക്തി പോയെന്നുമാണ് കെ.മുരളീധരന്‍ പറഞ്ഞത്.
യുഡിഎഫ് പ്രളയാനന്തര ഭരണംസ്തംഭനത്തില്‍ പ്രതിഷേധിച്ച് വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച ഉപരോധ സമരത്തിലായിരുന്നു കെ.മുരളീധരന്റെ പരാമര്‍ശം. തൃശൂരിലെ സമരത്തിലാണ് കെ.മുരളീധരന്‍ പങ്കെടുത്തത്.