തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് കെ മുരളീധരന് എംഎല്‍എ.
പാര്‍ട്ടിക്കകത്ത് സംഭവിക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചിട്ടുണ്ടെന്നും, താനടക്കം പലരും പല വേഷങ്ങളായെന്നും, കൂടുതല്‍ ദോഷം താനാണ് അനുഭവിച്ചതെന്നും, ചരിത്രം പറഞ്ഞ് കോണ്ഗ്രസ്സുകാര് തമ്മിലൊരു പടയൊരുക്കം വേണ്ടെന്നും ശത്രുപക്ഷത്തേക്കാണ് പട നയിക്കേണ്ടതെന്നും കെ മുരളീധരന് വ്യക്തമാക്കി.
ഡിസിസിയുടെ കോണ്‍ഗ്രസ്സ് ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുരളീധരന്റെ പ്രസ്താവന.