തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ഗതിക്കേടെന്ന് കെ.മുരളീധരന്‍ എംപി. യുഡിഎഫ് നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ തെരഞ്ഞെു പിടിച്ച് കേസെടുക്കുകയാണെന്നും സംസ്ഥാനത്ത് എല്‍ഡിഎഫ് – ബിജെപി രഹസ്യബാന്ധവം നിലനില്‍ക്കുന്നുണ്ടെന്നും മുരളീധരന്‍ ആരോപിച്ചു.
ജോസ് കെ മാണിക്കെതിരെ കേസെടുക്കുന്ന കാര്യം ചോദിക്കുമ്പോള്‍ സ്പീക്കര്‍ക്കോ സര്‍ക്കാരിനോ അനക്കമില്ല. നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി പോലും വിവാദങ്ങളില്‍ പെടുന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഇക്കാര്യങ്ങള്‍ സ്പീക്കര്‍ തിരിച്ചറിയണമെന്നും മുരളീധരന്‍ പറഞ്ഞു.