തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച് കെ.മുരളീധരന്‍

തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച് കെ.മുരളീധരന്‍. സോണിയ ഗാന്ധിക്ക് രാജികത്ത് കൈമാറി. നിലവിൽ രണ്ട് പദവികൾ ഉള്ളതിനാലാണ് സ്ഥാനമൊഴിയുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം അതേസമയം, കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതില്‍ മുരളീധരന് എതിര്‍പ്പുണ്ടായിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

കെ.പി.സി.സി നേതൃത്വത്തിന്റേയും എ ഗ്രൂപ്പിന്റേയും നിരന്തര ആവശ്യങ്ങള്‍ക്കൊടുവില്‍ ബെന്നി ബഹന്നാൻ ഇന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിരുന്നു. ഇവിടെയും ഇരട്ട പദവി ആയിരുന്നു പ്രശ്നം. മുന്‍ധാരണ പ്രകാരമാണിതെന്നും സൗഹാർദപരമായ ഒഴിഞ്ഞുപോക്കാണിതെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവിയെന്ന എ ഗ്രൂപ്പിലെ തത്വം അനുസരിച്ചായിരുന്നു നടപടി

Top