‘പ്രേമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ല’: കെ. മുരളിധരന്‍

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം നേരിടുന്ന ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനെ ന്യായീകരിച്ച് കെ. മുരളീധരന്‍. സഭക്ക് അകത്തും പുറത്തും ബി ജെ പി സര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയാണ് പ്രേമചന്ദ്രനെന്ന് മുരളീധരന്‍ പറഞ്ഞു.പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്ഷണ കഴിക്കാന്‍ തന്നെ വിളിച്ചാലും പോകും. ഇത്തവണയും ആര്‍എസ്പിക്ക് സീറ്റ് നല്‍കും. പ്രേമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുരളീധരന്‍ പറഞ്ഞു. ലീഗ് മൂന്നാം സീറ്റ് ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും.കേരളത്തിലും രാജ്യമൊട്ടുക്കും കോണ്‍ഗ്രസിന്റെ ശത്രു ബി ജെ പിയാണെന്നും മുരളി കൂട്ടിച്ചേര്‍ത്തു.നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ആര്‍എസ് പി എംപി എന്‍ കെ പ്രേമചന്ദ്രനെതിരെ സിപിഎം വിമര്‍ശനം ശക്തമാക്കുന്നതിനിടെയാണ് മുരളീധരന്റെ പിന്തുണ.

Top