തിരുവനന്തപുരം: നിയമസഭയ്ക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച സാമാജികനാണ് കെ. മുരളീധരന് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഏറ്റവും നല്ല നിയമസഭാ സാമാജികനുള്ള കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസിന്റെ (കെ.കെ.എന്‍.ടി.സി) തൊഴിലാളി മിത്ര പുരസ്കാരം മുരളീധരന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയ്ക്കകത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പല സാമാജികര്‍ക്കും മണ്ഡലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ കഴിയാറില്ല. എന്നാല്‍ രണ്ട് രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നതാണ് മുരളീധരന്റെ വിജയം. 46കൊല്ലമായി നിയമസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സഭയ്ക്കകത്തെ പ്രവര്‍ത്തനങ്ങളില്‍ താന്‍ പിന്നിലാണ്. സഭയ്ക്ക് പുറത്ത് ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു.