മോദി പറഞ്ഞാൽ പിണറായി ഇവിടെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും: കെ. മുരളീധരൻ

തിരുവനന്തപുരം: കേരളമാകെ ഗുജറാത്താക്കാൻ പിണറായി സർക്കാർ ശ്രമിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി. മോദി- പിണറായി കൂടിക്കാഴ്ചയിലെ ചർച്ചകൾ എന്തൊക്കെയായിരുന്നെന്നും ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയെ അയച്ചെതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുരളീധരൻ പറഞ്ഞു.ഇനി ഏകീകൃത സിവിൽകോഡ് നടപ്പിലാക്കാൻ മോദി പറഞ്ഞാൽ അതും ഇവിടെ നടപ്പാക്കുമെന്നും മുരളീധരൻ പറഞ്ഞു.

നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധിച്ചിരുന്നു. വികസനം കണ്ട് പഠിക്കാനാണെങ്കിൽ ഗുജറാത്തിൽ മോദിക്ക് ശേഷം ഒരു മുഖ്യമന്ത്രിക്കും അഞ്ച് വർഷം തുടർന്നിട്ടില്ല. മുഖ്യമന്ത്രിമാരെ മാറ്റുന്നത് പഠിക്കാനാണോ അങ്ങോട്ട് പോകുന്നത്. സംസ്ഥാനത്ത് ആകെ നടക്കുന്നത് കെ റെയിൽ സമരക്കാരെ പൊലീസ് നേരിടുന്നത് മാത്രമാണന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Top