കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം ലോക്‌സഭയില്‍ അവതരിപ്പിച്ച് കെ മുരളീധരന്‍

ദില്ലി: കേരളത്തിലെ ട്രെയിന്‍ യാത്രക്കിടിയിലെ ദുരിതം ലോക്‌സഭയില്‍ പരമര്‍ശിച്ച് കെ മുരളീധരന്‍. ട്രെയിനുകള്‍ ദീര്‍ഘനേരം പിടിച്ചിടുന്നുവന്നാണ് വടകര എം പി പാര്‍ലമെന്റില്‍ ചൂണ്ടികാട്ടിയത്. പരശുറാം എക്‌സ് പ്രെസ്സിലെ തിക്കിലും തിരക്കിലും രണ്ട് വിദ്യാര്‍ത്ഥിനികള്‍ ബോധരഹിതമായ സംഭവമടക്കം വിവരിച്ചുകൊണ്ടാണ് കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം കെ മുരളീധരന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

പാസ്സഞ്ചര്‍ ട്രെയിനുകളുള്‍പ്പെടെ വിവിധ ട്രെയിനുകള്‍ ദീര്‍ഘ നേരം പിടിച്ചിടുന്നത് കൊണ്ട് യാത്രക്കാര്‍ വളരെയധികം ബൂദ്ധിമുട്ടാണ് നേരിടുന്നത്. ഇതിന് പരിഹാരം കാണണമെന്നും, യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി കൂടുതല്‍ പാസ്സഞ്ചര്‍ ട്രെയിനുകള്‍ അനുവദിക്കണെമന്നും കെ മുരളീധരന്‍ എം പി ആവശ്യപ്പെട്ടു. ശബരിമല തീര്‍ത്ഥാടന സമയമായതിനാല്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top