‘പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാര്‍ട്ടി അധികാരത്തിലില്ല, അതിനാല്‍ ഒഴിവാക്കി പാടിയതാവും’:മുരളീധരന്‍

കോഴിക്കോട്: കെപിസിസിയുടെ സമരാഗ്‌നി സമാപന വേദിയില്‍ ഡിസിസി പ്രസിഡൻ്റ് പാലോട് രവി ദേശീയഗാനം തെറ്റിച്ച് പാടിയതില്‍ പരിഹാസ പ്രതികരണവുമായി കെ.മുരളീധരന്‍ എംപി രംഗത്ത്.”പഞ്ചാബിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും പാര്‍ട്ടി അധികാരത്തിലില്ല…അതുകൊണ്ടായിരിക്കാം ഒഴിവാക്കിയത്”- കെ മുരളീധരന്‍ പറഞ്ഞു.പാലോട് രവിക്കെതിരെ കോണ്‍ഗ്രസ് അണികളുള്‍പ്പെടെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു, വിവാദം ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു മുരളിയുടെ പ്രതികരണം.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് ധനപ്രതിസന്ധിയെ തുടര്‍ന്നാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഞെരുക്കമുണ്ടെന്ന് പറയുമ്പോഴും ധൂര്‍ത്തടിക്കുന്നതിന് കുറവില്ല. കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളില്‍ ശമ്പളം മുടങ്ങിയില്ല. എന്തുകൊണ്ട് കേരളത്തില്‍ മാത്രം മുടങ്ങുന്നു ഇവിടെ മരപ്പട്ടിയെ ഓടിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍ എന്നും കെ മുരളീധരന്‍.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് കെ മുരളീധരന്‍ എംപി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. കലാലയ രാഷ്ട്രീയത്തിന്റെ പ്രശ്‌നമല്ല, വിദ്യാര്‍ത്ഥി യൂണിയനുകള്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top