തിരുവനന്തപുരം: ആറ് മാസം മുമ്പ് തന്നെ ഇനി ലോക്‌സഭയിലേക്കില്ലെന്ന് താന്‍ പ്രഖ്യാപിച്ചതാണെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വടകര എംപിയുമായ കെ മുരളീധരന്‍. ഇനി നിയമസഭയിലേക്കേയുള്ളൂ. അത് ഈ തെരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പേ പ്രഖ്യാപിച്ചു. ഇനി ഞാന്‍ കേരള രാഷ്ട്രീയത്തിലാണ് ശിഷ്ടകാലം ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.
വടകര എംപി എന്തുറപ്പിലാണ് നേമത്ത് മത്സരിക്കുന്നതെന്ന് ചോദിക്കുന്നവര്‍ ആറ് എംഎല്‍എമാരെ കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത് എന്തുറപ്പിലാണെന്ന് ചിന്തിക്കണം. രാജ്യസഭാ എംപി എം വി ശ്രേയാംസ് കുമാറിന് കല്‍പ്പറ്റയില്‍ മത്സരിക്കാമെങ്കില്‍ തനിക്ക് നേമത്തും മത്സരിക്കാം.
നേമത്ത് ഭൂരിപക്ഷ ഏകീകരണത്തിനുള്ള ശ്രമമില്ല. 60 ശതമാനം മുന്നോക്ക സമുദായവും 40 ശതമാനം ന്യൂനപക്ഷവും ഉള്ള മണ്ഡലമാണ്. എല്ലാ വിഭാഗത്തിന്റെയും ഏകീകരണം യുഡിഎഫിന് കിട്ടും. നേമം മണ്ഡലത്തില്‍ വോട്ട് കച്ചവട പ്രശ്‌നമില്ല. ഒന്നാം സ്ഥാനത്തിനായാണ് പ്രയത്‌നം. ഡീല്‍ മണക്കുന്നുണ്ട്. എങ്കിലും ഒന്നും ഏല്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി,