തിരുവനന്തപുരം: തന്നെ ‘കിങ്ങിണിക്കുട്ടന്’ എന്നു പരിഹസിച്ച വി.എസ്.അച്യുതാനന്ദനു മറുപടിയുമായി കെ.മുരളീധരന് രംഗത്ത്. വി.എസിന്റെ മകനാണ് കിങ്ങിണക്കുട്ടനെന്ന് മുരളി നിയമസഭയില്‍ പറഞ്ഞു.
വി.എസും മുരളിയും തമ്മിലുള്ള വാക്പോര് ഇന്നും നിയമസഭയില്‍ തുടര്‍ന്നു. ഉമ്മന്‍ ചാണ്ടിയെ ന്യായീകരിച്ച് മുരളി ഐ ഗ്രുപ്പ് വിട്ട് എ ഗ്രൂപ്പില്‍ എത്തി. കരുണാകരന് ഉണ്ടായിരുന്നെങ്കില്‍ മുരളിയെ ചാട്ടയ്ക്ക് അടിക്കുമായിരുന്നു. ഡിഐസി ഉണ്ടാക്കിയ കാലത്ത് മുരളി വള്ളിനിക്കറുമിട്ട് എല്‍ഡിഎഫ് നേതാക്കളുടെ പിന്നാലെയായിരുന്നുവെന്നും വി.എസ് പരിഹസിച്ചു.
പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിനെതിരേ ഭരണപക്ഷവും പ്രതിരോധവുമായി പ്രതിപക്ഷവും നടുത്തളത്തിലിറങ്ങി.