തിരുവനന്തപുരം:ലോകസഭാ തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഇപ്പോള്‍ ഉള്ളവര്‍ മതിയെന്ന് കെ.മുരളീധരന്‍ എംഎല്‍എ.
മാണി മുന്നണി വിട്ടത് യുഡിഎഫിനെ ബാധിക്കില്ല.കാരണമില്ലാതെയാണ് മാണി മുന്നണി വിട്ടത്.
പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണ്. കെ.എം.മാണി അഴിമതിക്കാരനാണെന്ന് അഭിപ്രായമില്ല. പറയാതെ മുന്നണി വിട്ടതില്‍ മാത്രമാണ് പ്രതിഷേധമെന്നും മുരളീധരന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മാത്രമാണുള്ളതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.