തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ. മുരളീധരന് എംഎല്‍എ.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയും ഗവര്‍ണറുടേയും ഫോണ്‍ കോളില്‍ ഇരട്ടച്ചങ്കന്റെ ധൈര്യം ചോര്‍ന്ന് പോയെന്നും ഒരു കോളില്‍ മുട്ടുവിറച്ച മുഖ്യമന്ത്രി എങ്ങനെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും മുരളീധരന് കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സിപിഎം- ബിജെപി അക്രമരാഷ്ട്രീയത്തിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.