തിരുവനന്തപുരം: കെപിസിസി അധ്യക്ഷ്യ സ്ഥാനത്തേക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ.
പ്രവര്‍ത്തകരെ ചലിപ്പിക്കാന്‍ കഴിയുന്ന പുതിയൊരാള്‍ നേതൃത്വത്തിലേക്ക് വരണം. പ്രസിഡന്റിനെ ഗ്രൂപ്പിന് അതീതമായി വേണം തെരഞ്ഞെടുക്കാനെന്നും മുരളീധരന്‍ പറഞ്ഞു.
ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാല്‍ യുപിയിലെ സ്ഥിതിയായിരിക്കും കേരളത്തില്‍. പാര്‍ട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പ് ഉണ്ടാവൂ. പാര്‍ട്ടി രക്ഷപ്പെടണമെങ്കില്‍ ശക്തമായ നേതൃത്വം വേണം. ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാനൊരുക്കമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ചെറുപ്പക്കാരില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതൃത്വം വരണം. കെപിസിസി പ്രസിഡന്റിനെ രണ്ടുദിവസത്തിനകം തീരുമാനിക്കും. താല്‍ക്കാലിക പ്രസിഡന്റായാല്‍പ്പോലും സമയവായത്തിലൂടെ വേണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.