k muralidharan on law academy issue

തിരുവനന്തപുരം: ലോ അക്കാദമിയെ മാര്‍ക്‌സിസ്റ്റ്‌വല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കെ.മുരളീധരന്‍ എംഎല്‍എ.

മുതിര്‍ന്ന സിപിഐഎം നേതാക്കളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുളള ശ്രമങ്ങള്‍ നടക്കുന്നു.

ലോ അക്കാദമിയിലെ ഭൂമി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ലോ അക്കാദമിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയാല്‍ നിയമപരമായി നേരിടുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ലോ അക്കാദമി വിഷയത്തില്‍ റവന്യൂ സെക്രട്ടറി നല്‍കുന്നത് വസ്തുതാപരമായ റിപ്പോര്‍ട്ട് ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നുതന്നെ റവന്യൂ സെക്രട്ടറി കൈമാറണമെന്ന് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

Top