കൊച്ചി: കെ. മുരളീധരനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി സഹോദരി പത്മജ വേണുഗോപാല്‍ രംഗത്ത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പത്മജ സഹോദരനെ വിമര്‍ശിച്ചവര്‍ക്കെതിരെ രംഗത്തെത്തിയത്.
ദയവായി വിവാദങ്ങളിലേക്ക് തന്റ പിതാവായ കെ.കരുണാകരനെ വലിച്ചിഴയ്ക്കരുതെന്ന് പത്മജ ആവശ്യപ്പെട്ടു. വിമര്‍ശനം ഉന്നയിക്കുന്ന ആളുകളുടെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും വിമര്‍ശകര്‍ കരുണാകരനെ വേദനിപ്പിച്ചതിന്റെ പകുതി പോലും മുരളീധരന്‍ ചെയ്തിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.
ചെങ്ങന്നൂരിലെ തോല്‍വിക്ക് പിന്നാലെ രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുരളീധരന്‍ പരോക്ഷമായി വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ മുരളീധരനെതിരെ പരസ്യമായി വിമര്‍ശിച്ച് ജോസഫ് വാഴയ്ക്കനും രംഗത്തുവന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
രണ്ടു ദിവസമായി ചാനല്‍ ചര്‍ച്ചകളില്‍ മുരളിയേട്ടനെ പറ്റി പലരും വിമര്‍ശിച്ചു കണ്ടു .അതിനുള്ള മറുപടി അല്ല ഇത് .പക്ഷെ മരിച്ചു പോയ ഞങ്ങളുടെ അച്ഛനെ ഇതില്‍ വലിച്ചു ഇഴക്കേണ്ട കാര്യം ഇല്ല.ഒരു വീടാകുമ്പോള്‍ ചില ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകും.ഞങ്ങളുടെ വീടായതു കൊണ്ട് അതിനു കൂടുതല്‍ ശ്രദ്ധ കിട്ടി എന്ന് മാത്രം.ഒരു കാര്യം ഞാന്‍ പറയാം.ഈ പറയുന്ന ആളുകളുടെ ചരിത്രം പലതും ഞങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ അത് അവര്‍ക്കു ബുദ്ധിമുട്ടാകും.ദയവു ചെയ്തു അത് പറയിപ്പിക്കരുത്.എന്തായാലും ഈ ആളുകള്‍ വേദനിപ്പിച്ചതിതിന്റെ പകുതി മുരളിയേട്ടന്‍ അച്ഛനെ വേദനിപ്പിച്ചിട്ടില്ല.ഞങ്ങളുടെ അച്ഛനെ കുറെ വേദനിപ്പിച്ചതല്ലേ? ഇനി മകനെ വെറുതെ വിട്ടു കൂടെ?