യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് മുരളീധരന്‍ എത്താന്‍ സാധ്യതയെന്ന്

K Muralidharan

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനറായി കെ മുരളീധരന്‍ എത്താന്‍ സാധ്യത. സ്ഥാനത്തിനായി മുരളീധരന് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. പി ജെ കുര്യനെതിരെയുളള യുവനേതാക്കളുടെ വിമര്‍ശനം ഗൗരവമേറിയതെന്ന വിലയിരുത്തലിലാണ് നേതൃത്വം.

കേരളത്തില്‍ യുഡിഎഫിനെ നയിക്കുവാന്‍ ശക്തനായ നേതാവ് വേണമെന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. ജെഡിയു മുന്നണി വിട്ടത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന ബോധ്യം ഹൈക്കമാന്‍ഡിനുണ്ട്. ഘടകകക്ഷി നേതാക്കളുമായുളള മികച്ചബന്ധവും സമുദായങ്ങള്‍ക്കപ്പുറം സ്വീകാര്യതയുമുളള കെ.മുരളീധരനെ കണ്‍വീനറാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Top