K Muralidharan-supported Oommen Chandy

കോഴിക്കോട് : ഉമ്മന്‍ചാണ്ടിയെ പിന്‍തുണച്ച് കെ മുരളീധരന്‍ രംഗത്ത്. ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിനു മുന്നോട്ടുപോകാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി പാര്‍ട്ടിയോട് നിസ്സഹകരണം കാണിക്കുന്ന നേതാവല്ലെന്നും മുരളി പറഞ്ഞു. ഡിസിസി പ്രസിഡന്റുനിയമനം സംബന്ധിച്ച് ചെറിയ എതിരഭിപ്രായമുണ്ടെന്നതു ശരിയാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനമായതുകൊണ്ട് എല്ലാവരും അംഗീകരിച്ചു മുന്നോട്ടുപോകണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ചില ഗ്രൂപ്പുകള്‍ക്ക് മുറിവേറ്റുവെന്ന പരാതിയുണ്ടെങ്കിലും ഏതെങ്കിലും ഗ്രൂപ്പിന് പുതിയ നിയമനത്തില്‍ അപ്രമാദിത്വമുണ്ടെന്ന അഭിപ്രായമില്ല. ഡിസികളില്‍ തലമുറമാറ്റം എന്നതുകൊണ്ട് 60 വയസു കഴിഞ്ഞവരെ ഒഴിവാക്കുകയാണെന്ന് അര്‍ഥമാക്കരുത്. സ്ഥാനമൊഴിഞ്ഞവര്‍ക്ക് സന്തോഷവാര്‍ത്ത അധികം താമസിയാതെ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Top