വി.ഡി. സതീശന്‍ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചു, പരാതിയുമായി കെ.പി. ശശികല

തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല വി.ഡി. സതീശന്‍ എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി.

എംഎല്‍എ തനിക്കെതിരെ അടിസ്ഥാന രഹിതമായ പരാതി നല്‍കിയതിലൂടെ തന്റെ അഭിമാനത്തിനു ക്ഷതമേല്‍പ്പിച്ചുവെന്നു ശശികല ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നു വാങ്ങുകയും എംഎല്‍എയെ വിളിച്ചുവരുത്തി അന്വേഷണം നടത്തുകയും വേണം. താന്‍ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു.

Top