തിരുവനന്തപുരം: കെ.ഫോണ്‍ പദ്ധതിയില്‍ സി.എ.ജി വീണ്ടും കെ.എസ്.ഐ.ടി.ഐ.എല്‍ ലിമിറ്റിനോട് വിശദീകരണം തേടി. പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് അനുവദിച്ചതിലൂടെ നഷ്ടം വന്നുവെന്നാണ് സി.എ ജിയുടെ നിഗമനം. സര്‍ക്കാരിന് 36 കോടി രൂപയുടെ നഷ്ടം വന്നുവെന്നാണ് സി.എ.ജിയുടെ പരാമര്‍ശം.കരാര്‍ തുകയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷന്‍ അഡ്വാന്‍സ്. കെ ഫോണ്‍ നടത്തിപ്പിന് ഏല്‍പ്പിച്ച കരാറിലാണ് സി.എ.ജി നഷ്ടം ചൂണ്ടിക്കാണിക്കുന്നത്. 1531 കോടിക്കായിരുന്നു ടെന്‍ഡര്‍ ഉറപ്പിച്ചത്.
എന്നാല്‍ ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി അഡ്വാന്‍സ് നല്‍കിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സി.എ.ജി തീരുമാനിച്ചിരിക്കുന്നത്.
2013ലെ സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ അനുസരിച്ച് മൊബിലൈസേഷന്‍ അഡ്വാന്‍സ് പലിശ കൂടി ഉള്‍പ്പെട്ടതാണ്. പലിശ ഒഴിവാക്കി നല്‍കണമെങ്കില്‍ കരാര്‍ നല്‍കുന്നവരുടെ ഡയരക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ചചെയ്യണം. എന്നാല്‍, കെ-ഫോണിന്റെ കാര്യത്തില്‍ അത്തരമൊരു ചര്‍ച്ചയുമില്ലാതെ പലിശരഹിതമായി മൊബിലൈസേഷന്‍ അഡ്വാന്‍സായി കരാര്‍ തുകയുടെ പത്തു ശതമാനം പണം അനുവദിക്കുകയായിരുന്നു. ഇതുവഴി സംസ്ഥാന ഖജനാവിന് 36 കോടി രൂപയുടെ നഷ്ടമാണു വരുത്തിവച്ചിരിക്കുന്നതെന്നാണ് സി.എ.ജി കണ്ടെത്തല്‍. ജൂണ്‍ മാസത്തിലാണ് സി.എ.ജി ഇക്കാര്യത്തില്‍ കെ.എസ്.ഐ.ടി.ഐ.എല്ലിനോാട് വിശദീകരണം തേടിയത്. സര്‍ക്കാര്‍ എന്തു മറുപടി നല്‍കിയെന്ന കാര്യം വ്യക്തമല്ല.