ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ.ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
അസഹിഷ്ണുതയുടെ കാലത്ത്, ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് മീര പ്രതികരിച്ചു. എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുന്നത് സംബന്ധിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ നില നില്‍ക്കുന്നത് അങ്ങനെയാണെന്നും മീര വ്യക്തമാക്കി.
കൊല്‍ക്കത്ത നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് ആരാച്ചാര്‍. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന നോവലില്‍ ഭരണകൂടം എങ്ങനെ ഒരോരുത്തരേയും ഇരയാക്കുന്നവെന്ന് കാണിച്ചു തരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് തുടങ്ങിയവ ആരാച്ചാരിന് ലഭിച്ചിരുന്നു.