തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണന്‍ രംഗത്ത്. തന്നെ നിയന്ത്രിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സ്ഥാനത്തിനും വലുപ്പത്തിനും ചേര്‍ന്നതാണോ പ്രസ്താവനയെന്നും കൊടിക്കുന്നില്‍ പരിശോധിക്കണമെന്നും മന്ത്രി പ്രതികരിച്ചു.
രണ്ടാം പിണറായി സര്‍ക്കാറില്‍ കെ രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടിയെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം പി. യുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കൊടിക്കുന്നില്‍ സുരേഷ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.