തിരുവനന്തപുരം : ഇന്ത്യ കണ്ട പ്രഗത്ഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വിയോഗത്തിലൂടെ നഷ്ടായിരിക്കുന്നതെന്ന് നിയമസഭാ മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍.
പാര്‍ലമെന്റിന് സ്വതന്ത്ര മുഖം നല്‍കിയ മികച്ച സ്പീക്കറായിരുന്നു അദ്ദേഹമെന്നും രാധാകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ സ്പീക്കര്‍മാരുടെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ അന്തര്‍ദേശീയ തലത്തില്‍ തന്നെ ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. നിയമസഭാ മുന്‍ സ്പീക്കര്‍ എന്ന നിലയില്‍ അദ്ദേഹവുമായി തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും രാധാകൃഷ്ണന്‍ വ്യക്തമാക്കി.