ശശി തരൂരിനെന്താ കൊമ്പുണ്ടോ, അനുഭവിക്കേണ്ടി വരുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

raj-mohan-unnithan

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ ശശി തരൂരിനെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ശശി തരൂര്‍ 19 യുഡിഎഫ് എംപിമാരില്‍ ഒരാള്‍ മാത്രമാണ്. വരുന്ന തെരെഞ്ഞെടുപ്പുകളില്‍ ശശി തരൂര്‍ തിക്ത ഫലം അനുഭവിക്കേണ്ടി വരും. ശശി തരൂരിന് കൊമ്പൊന്നുമില്ലല്ലോയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു.

ശശി തരൂരിനെ പാര്‍ലമെന്റിലേക്ക് ജയിപ്പിച്ചയച്ചത് കോണ്‍ഗ്രസും യു.ഡി.എഫുമാണ്. യു.ഡിഎഫിന്റെ കേരളത്തിലെ എം.പിയാണ് അദ്ദേഹം. കെ. റെയിലിനെകുറിച്ച മെമ്മോറാണ്ടം വായിച്ചു നോക്കിയിട്ടില്ലെന്ന ശശി തരൂരിന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വികസന വിരോധികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കുമ്മനം രാജശേഖരനും പിണറായി വിജയനും അളിയനും അളിയനുമായാണ് ആറന്മുള വിമാനത്താവളത്തെ എതിര്‍ത്തത്. പിണറായി വിജയന്റെ ജനവിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യുന്നവരെ വികസന വിരോധികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top