തിരുവനന്തപുരം: കെ-റെയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകളെ തുടര്‍ന്ന് സംസ്ഥാനത്ത് പദ്ധതികള്‍ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് എതിര്‍ത്തവര്‍ തന്നെ പദ്ധതികള്‍ക്ക് ഒപ്പം നിന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മാത്രമല്ല, വന്‍കിടപദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടെന്നും, ആരൊക്കെ എതിര്‍ത്താലും കെ-റെയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.