തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ വനഭൂമി ഇല്ലാതാക്കി കൊണ്ട് ജലവൈദ്യുത പദ്ധതിക്കായി രാഷ്ട്രീയ സമവായം ഉണ്ടാകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു.
അതിരപ്പള്ളി പദ്ധതി സര്‍ക്കാരിന്റെ മുമ്പിലില്ലെന്നും അദ്ദേഹം പറഞ്ഞു. ബോണക്കാട് വനഭൂമി കൈയ്യേറ്റ കുരിശ് സ്ഥാപിച്ചവര്‍ക്കെതിരെ കോടതിയില്‍ കേസ് നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കായി രാഷ്ട്രീയ സമവായം ഉണ്ടാക്കുമെന്നും അത്തരത്തില്‍ പദ്ധതിയുമായി മുന്നോടു പോകുമെന്നുമാണ് നേരത്തെ നിയമസഭയില്‍ വൈദ്യുത വകുപ്പു മന്ത്രി എം എം മണി പറഞ്ഞത്. എന്നാല്‍ വനഭൂമി ഇല്ലാതാക്കുന്ന ഒരു സമവായവും അതിരപ്പള്ളി യില്‍ ഉണ്ടാകില്ലെന്ന് വനംവകുപ്പ് മന്ത്രി കെ രാജു വ്യക്തമാക്കി.