തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വനംമന്ത്രി കെ. രാജു രംഗത്ത്.
സൗഹാര്‍ദപരമായാണ് സര്‍ക്കാര്‍ ശബരിമലയെ കാണുന്നതെന്നാണ് വനംമന്ത്രി പറഞ്ഞത്. അയ്യപ്പന്റെ പൂങ്കാവനത്തെ വനമായി തന്നെ നിലനിര്‍ത്തുമെന്നും അയ്യപ്പനും അത് തന്നെയാണ് ആഗ്രഹിക്കുന്നതെന്നും മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച കെട്ടിടങ്ങള്‍ക്ക് മാത്രമായിരിക്കും നിര്‍മ്മാണ അനുമതി നല്‍കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നില്‍ക്കുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. ഇതിലൂടെ ശബരിമലയെ തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു.