പ്രകൃതി ചൂഷണത്തിന്റെ ഫലമാണ് പ്രക്യതി ദുരന്തങ്ങളെന്ന് വനം മന്ത്രി

k-raju

കൊല്ലം: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നതാണ് തുടര്‍ച്ചയായ പ്രക്യതി ദുരന്തങ്ങളെന്ന് വനം മന്ത്രി കെ.രാജു.

പ്രകൃതിയെ മറന്നു കൊണ്ട് നടത്തുന്ന വികസനം തെറ്റാണെന്നും പ്രകൃതി ചൂഷണത്തിന്റെ ഫലമാണ് ഉരുള്‍പൊട്ടലുകളെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ പേര് പറഞ്ഞ് പശ്ചിമഘട്ടം നശിപ്പിച്ചു, കുന്നുകള്‍ ഇടിച്ചു നിരത്തി റിസോര്‍ട്ടുകള്‍ ഉണ്ടാക്കി. ദുരന്തങ്ങള്‍ മനുഷ്യനെ മാത്രമല്ല സര്‍വ ജീവജാലങ്ങളെയും ബാധിക്കുന്നതാണ്. ഭൂവിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമായി പരിഗണിക്കും, മന്ത്രി വ്യക്തമാക്കി.

Top