തിരുവന്തപുരം: പ്രളയസമയത്ത് കേരളത്തില്‍ ഇല്ലാതെ പോയതില്‍ ഖേദമുണ്ടെന്ന് മന്ത്രി കെ.രാജു. പ്രളയസമയത്ത് ഇവിടെ ഇല്ലാതിരുന്നത് അനൗചിത്യമായി. ജര്‍മ്മനിയിലേക്ക് പോകുമ്പോള്‍ സ്ഥിതി വഷളായിരുന്നില്ലെന്നും മന്ത്രി വിശദീകരിച്ചു. നേരത്തെ അനുവാദം വാങ്ങിയാണ് ജര്‍മ്മനിയ്ക്ക് പോയതെന്നും പ്രളയവാര്‍ത്ത അറിഞ്ഞപ്പോള്‍ മടങ്ങി വരാന്‍ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് കിട്ടിയില്ലെന്നും കെ രാജു പറഞ്ഞു.
ജര്‍മ്മന്‍ യാത്രാ വിവാദത്തില്‍ സിപിഐ അതിര്‍ത്തി രേഖപ്പെടുത്തിയിരുന്നു. മന്ത്രി ചെയ്തതില്‍ പാര്‍ട്ടിക്ക് അസംതൃപ്തിയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു തന്നെ ഒഴിവാക്കുന്നത് ആലോചിക്കണമെന്ന വികാരം മുതിര്‍ന്ന നേതാക്കളടക്കം പ്രകടിപ്പിച്ചു.
“താന്‍ 15ന് കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷമാണു പോയത്. ആദ്യമുണ്ടായ പ്രകൃതിക്ഷോഭത്തിനു ശേഷം വെള്ളം കുറഞ്ഞുവന്ന സമയമായിരുന്നു അത്. ലോക മലയാളി കൗണ്‍സിലിന്റെ സമ്മേളനം മൂന്നുമാസം മുമ്പ് നിശ്ചയിച്ചതാണ്. മലയാളികള്‍ തന്നെയാണ് അതു സംഘടിപ്പിക്കുന്നത്. അവരുടെ പ്രിയപ്പെട്ടവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ട് അതില്‍ പങ്കെടുക്കുന്നത് ന്യായമായ ആവശ്യമായിട്ടാണു കരുതിയത്. എന്നാല്‍ പെട്ടെന്നു സ്ഥിതിഗതികള്‍ മാറി. അതു മുന്‍കൂട്ടി കണക്കിലെടുക്കാനായില്ല. ആ സാഹചര്യത്തിലാണു തിരിച്ചുവന്നത്. പാര്‍ട്ടിയോടും മുഖ്യമന്ത്രിയോടും അനുമതി വാങ്ങിയാണു പോയത്” – രാജു വിശദീകരിച്ചു.