കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസുകാര്‍ പാര്‍ലമെന്ററി വ്യാമോഹം ഒഴിവാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ജില്ലാ, സംസ്ഥാന നേതാവുമായാല്‍ പിന്നെ എങ്ങനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്നാണു ചിന്ത.
തോല്‍ക്കുന്ന സീറ്റായാലും കുഴപ്പമില്ല മല്‍സരിക്കാന്‍ എന്താണു മാര്‍ഗമെന്നാണ് യുവജനനേതാക്കള്‍ ആലോചിക്കുന്നത്. ഈ പാര്‍ലമെന്ററി വ്യാമോഹമാണ് യൂത്ത് കോണ്‍ഗ്രസിനെ വഴിതെറ്റിക്കുന്നത്.
ഒരു മണ്ഡലത്തില്‍ ജയിക്കണമെങ്കില്‍ ഇന്നയാള്‍ മല്‍സരിക്കണമെന്ന അവസ്ഥയുണ്ടാകുന്ന രീതിയില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്.
അപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മല്‍സരിക്കേണ്ടത് അനിവാര്യതയായി മാറും. അര്‍ഹതയുള്ളവരെ തേടി അംഗീകാരമെത്തും. യൂത്ത് കോണ്‍ഗ്രസിനുള്ള വഴി മുതിര്‍ന്ന നേതാക്കള്‍ കാണിച്ചുതന്നിട്ടില്ലെന്നും അത് തങ്ങളുടെ കുറ്റമാണെന്നും സുധാകരന്‍ പറഞ്ഞു.