അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ ; പിണറായിയ്ക്ക് മറുപടിയുമായി കെ സുധാകരന്‍

കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് കൂറുമാറിയ നേതാക്കളെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് കെ സുധാകരന്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും കെ സുധാകരന്‍ ആരോപിച്ചു.

പിഎസ്സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ചുകൊണ്ട് മുഖ്യമന്ത്രി ഡാഷ് എന്ന് പരമാമര്‍ശം നടത്തിയത്. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുക എന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ … പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നുമാണ്‌ മുഖ്യമന്ത്രി പറഞ്ഞത്.

Top