കണ്ണൂര്‍: അധികാരത്തിന്റെ ഹുങ്കില്‍ വളപട്ടണത്ത് കണ്ടല്‍പാര്‍ക്ക് തുറക്കാന്‍ സിപിഎം ശ്രമിച്ചാല്‍ ചോരയും നീരും കൊടുത്ത് തടയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. അവിടെ കണ്ടല്‍പാര്‍ക്ക് അല്ല റിസോര്‍ട്ട് നിര്‍മ്മിക്കാനുളള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവരദോഷിയായ ഇ.പി ജയരാജനെ കായികമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വളപട്ടണത്തെ കണ്ടല്‍പാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കിയത്. പിന്നാലെ പാര്‍ക്ക് നിര്‍മാണവുമായി വീണ്ടും മുന്നോട്ട് വരാനാണ് ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രനും പറഞ്ഞിരുന്നു.