തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിപ്പിച്ച കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്‌നിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.
കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.