പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തതില്‍ പരോക്ഷമായി അതൃപ്തി അറിയിച്ച് കെ.സുധാകരന്‍

k SUDHAKARAN

തിരുവനന്തപുരം : പുതിയ കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ പരോക്ഷമായി അതൃപ്തി അറിയിച്ച് കെ. സുധാകരന്‍. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട് ഒരു പേര് കെ.സുധാകരന്റെതായിരുന്നു.

കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും വര്‍ക്കിങ്ങ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയത്. പുതിയി സ്ഥാനലബ്ദിയില്‍ കെ.സുധാകരന്‍ അതിപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായി രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദ്ദേശം രാഹുല്‍ അനുസരിക്കുകയായിരുന്നു. എം.ഐ ഷാനാവാസ് , കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് , എന്നിവരെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായുമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയാണ് നിയമിച്ചത്.

ബെന്നി ബെഹ്നാനെ യു.ഡി.എഫ് കണ്‍വീനറാക്കാനും ധാരണയുണ്ട്. അതേ സമയം പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്ന വി.ഡി സതീശനെ പരിഗണിച്ചില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മികച്ച വിജയത്തിലെത്തിക്കുകയെന്നതാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ചുമതല. തിരിച്ചടിയുണ്ടായാല്‍ കെ.പി.സി.സി നേതൃത്വത്തില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് നല്‍കിയിട്ടുണ്ട്.

Top