കൊച്ചി: കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കെ സുധാകരന്‍. സ്ഥാനം ഏറ്റെടുക്കുന്നു. ഇത് ജീവിതത്തിലെ ധന്യമുഹൂര്‍ത്തമാണ്. ഇതിന് എഐസിസി നേതൃത്വത്തോട് നന്ദി പറയുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനാവാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം തെരഞ്ഞെടുപ്പുകളില്‍ പല കാര്യങ്ങളും പരിഗണനയില്‍ വരും. ഇനിയും അവസരങ്ങളുണ്ട്. തന്റെ അതൃപ്തിയെ ചൊല്ലിയുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സ് പാര്‍ട്ടി തലത്തില്‍ അഴിച്ചു അത്യാവശ്യമാണ്. രണ്ട് ഫാസിസ്റ്റ് പാര്‍ട്ടികളോട് പിടിച്ചു നില്‍ക്കണമെങ്കില്‍ സെമി കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
എം.ഐ ഷാനവാസ്, കെ. സുധാകരന്‍, കൊടുക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. കെ. മുരളീധരനാണ് പ്രചാരണ സമിതി അധ്യക്ഷന്‍. യുഡിഎഫ് കണ്‍വീനറായി ബെന്നിബഹനാനെയും ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. വി.എം. സുധീരന്‍ അധ്യക്ഷസ്ഥാനം ഒഴിഞ്ഞത് മുതല്‍ ഒരു വര്‍ഷത്തിലേറെയായി എം.എം. ഹസന്‍ അധ്യക്ഷപദവി വഹിച്ചുവരികയാണ്.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള സംസ്ഥാന നേതൃത്വവുമായും പാര്‍ട്ടി എം.പി.മാരുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി എംപിമാരില്‍ ഭൂരിപക്ഷവും മുല്ലപ്പള്ളി രാമചന്ദ്രനെയാണ് നിര്‍ദേശിച്ചത്.