മുല്ലപ്പള്ളിയുടെ രക്തത്തിനായി ദാഹിച്ചിട്ടില്ല; കെ സുധാകരന്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നത് അണികളുടെ താല്‍പര്യം കണക്കിലെടുത്താണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. ജൂണ്‍ ഒന്നിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും നേതാക്കള്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് മറുപടി പറയേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിര്‍ജ്ജീവ അവസ്ഥ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ രക്തത്തിനായി ദാഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന്‍ മികച്ച പ്രതിപക്ഷ നേതാവാണ്. പുതിയ നേതൃത്വവുമായി സഹകരിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഗ്രൂപ്പ് അടിസ്ഥാനമല്ല, അര്‍ഹതയാണ് മുഖ്യം. മെറിറ്റുള്ളവരെ അംഗീകരിക്കാന്‍ മടി എന്തിനാണെന്നും സുധാകരന്‍ ചോദിച്ചു.

 

Top