ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കെ സുധാകരന്‍

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി കെ സുധാകരന്‍. എല്‍ഡിഎഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിന് സംഘടന ദൗര്‍ബല്യമുണ്ട്. സംസ്ഥാനത്തെ ഭരണപോരായ്മ ജനസമക്ഷം എത്തിക്കുന്നതില്‍ പരിമിതിയുണ്ടായി. അനുകൂല സാഹചര്യം ഉണ്ടായിട്ടും യുഡിഎഫിന് നേട്ടമുണ്ടാക്കിയില്ല. ജംബോ കമ്മിറ്റികള്‍ ഗുണം ചെയ്തില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് പരിക്കില്ല. കോര്‍പ്പറേഷനും നഷ്ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാനായി. സിപിഎം വര്‍ഗീയ പാര്‍ട്ടികളുമായി സന്ധി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. മുഴപ്പിലങ്ങാട് എസ് ഡിപിഐയുമായി തുറന്ന സഖ്യത്തിലാണ് മത്സരിച്ചത്. വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നാണ് എല്‍ഡിഎഫ് വോട്ട് വര്‍ധിപ്പിച്ചതെന്നും സുധാകരന്‍ ആരോപിച്ചു.

Top