മന്‍സൂര്‍ വധം; ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സിപിഎം നേതാക്കളുടെ വിശ്വസ്തനെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കൂത്തുപറമ്പ് മന്‍സൂര്‍ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയില്‍ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണെന്ന് കെ സുധാകരന്‍ എംപി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

ശുഹൈബിനെ കൊന്ന രീതിയിലാണ് കൂത്തുപറമ്പിലെ കൊലപാതകം നടന്നത്. രണ്ട് കൊലപാതകത്തിനും സാമ്യമുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കൊലപാതകമാണ് നടന്നത്. നിരപരാധികളായ ആളുകളെ കൊല്ലുന്നവര്‍ക്ക് പ്രത്യേകിച്ച് ഒന്നുമില്ല. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. കേസില്‍ യുഎപിഎ ചുമത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

സിപിഐഎം എത്രകാലം ഈ അക്രമം തുടരും, എം. വി ജയരാജന്റേയും കോടിയേരി ബാലകൃഷ്ണന്റേയുമെല്ലാം പ്രതികരണം അറിഞ്ഞപ്പോള്‍ ചിരിയാണ് വന്നത്. ഇതുപോലെ പാഴായിപ്പോയ ജന്മങ്ങള്‍ വേറെുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.

 

Top