തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ വോട്ടര്‍ ഐഡിയുമായി ബന്ധപ്പെട്ട് കെപിസിസിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. പരാതികള്‍ അന്വേഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.പ്രതികളെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സഹായിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും വിഷയത്തില്‍ മുന്‍വിധിയോടെ ഒന്നും കാണേണ്ടതില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്‌റിന്റെ വണ്ടിയില്‍ പ്രവര്‍ത്തകര്‍ യാത്ര ചെയ്യുന്നത് സ്വാഭാവികമാണെന്നായിരുന്നു പ്രതികളെ രാഹുലിന്റെ വാഹനത്തില്‍ നിന്നും കസ്റ്റഡിയിലെടുത്തതിനെ കുറിച്ച് സുധാകരന്റെ പ്രതികരണം.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശം തെറ്റാണെന്ന് തോന്നുന്നില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. ഡിസിസി പ്രസിഡന്റ് പറഞ്ഞത് അദേഹത്തിന്റെ അഭിപ്രായമാണ്. മുഖ്യമന്ത്രി ഭാഷ സമ്പന്നമായാണല്ലോ സംസാരിക്കുന്നതെന്ന് പരിഹസിച്ച സുധാകരന്‍, സ്വന്തം പാര്‍ട്ടിയിലെ കെ കെ ശൈലജയെ പറഞ്ഞത് നമ്മള്‍ കേട്ടതാണല്ലോയെന്നും കൂട്ടിച്ചേര്‍ത്തു.