ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചെന്ന് കെ സുധാകരന്‍

കോഴിക്കോട് : ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരന്‍ ആവര്‍ത്തിച്ചു.

‘കൊലപാതകത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താന്‍ കമ്യുണിസ്റ്റുകാര്‍ക്ക് അവകാശമില്ല. കൊലക്കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎമ്മാണ്. കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ കോളേജുകളിലെയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകള്‍ ആക്കിമാറ്റി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും സുധാകരന്‍ വിമര്‍ശിച്ചു. തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

Top