ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയം; പി ടിയുടെ നിലപാടായിരുന്നു ശരിയെന്ന് സുധാകരന്‍

തൊടുപുഴ: ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് തെറ്റുപറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് നിലപാട് തെറ്റായിരുന്നുവെന്നും പി ടി തോമസിന്റെ നിലപാട് ആയിരുന്നു ശരിയെന്നും സുധാകരന്‍ പറഞ്ഞു. കെ റെയില്‍ എന്തുവിലകൊടുത്തും തടയുമെന്നും സുധാകരന്‍ പറഞ്ഞു.

പിണറായിയുടെ ഭരണം നാടിനുവേണ്ടിയല്ലെന്നും കുടുംബത്തിന് വേണ്ടിയാണെന്നും സുധാകരന്‍ പരിഹസിച്ചു. മുതലാളിത്തത്തെ താലോലിക്കുകയാണ് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലക്ക് വേണ്ടിയുള്ള ഉമ്മന്‍ ചാണ്ടിയുടെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി തുരങ്കം വച്ചു.

ഒന്നാം സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ചെറുതല്ല. ചെന്നിത്തല ഉയര്‍ത്തിയ ഈ ആരോപണങ്ങള്‍ പരിഹരിക്കപ്പെടാതെ ഇന്നും നില്‍ക്കുന്നു. ബിജെപികാര്‍ക്ക് നട്ടെല്ല് ഉണ്ടോ? നിങ്ങളുടെ ഏജന്‍സി എടുത്ത കേസുകള്‍ എന്താണ് അന്വേഷിക്കാത്തതെന്നും സുധാകരന്‍ ചോദിച്ചു.

 

Top