കെ സുധാകരന്റെ അധിക്ഷേപം; മറുപടിയുമായി മുന്‍ ഡ്രൈവര്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ അധിക്ഷേപത്തിന് മറുപടിയുമായി മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. വ്യക്തിപരമായ അധിക്ഷേപം തിരുത്തിയില്ലെങ്കില്‍ കെ. സുധാകരനെതിരെ നടപടിയെടുക്കുമെന്ന് പ്രശാന്ത് ബാബു പറഞ്ഞു.

നിത്യമദ്യപാനിയാണെന്ന പരാമര്‍ശം പിന്‍വലിച്ച് കെ.സുധാകരന്‍ മാപ്പു പറയണമെന്നും കെ പി സി സി ഓഫീസില്‍ മുച്ചീട്ടുകളിയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നത് നല്ലതാണെന്നും പ്രശാന്ത് ബാബു അഭിപ്രായപ്പെട്ടു.

തനിക്കെതിരെ പരാതി നല്‍കിയ മുന്‍ ഡ്രൈവര്‍ക്കെതിരെ കെ പി സി സി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരന്‍ വിശ്വാസയോഗ്യനായ ആളല്ല. താല്കാലിക ഡ്രൈവറായിരുന്ന അയാള്‍ തന്നെ ചതിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് സുധാകരന്‍ ആരോപിച്ചു. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

 

Top