തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.
കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പിണറായി വിജയന്റെ നിലപാട് ഒട്ടും മാറിയിട്ടില്ലെന്ന് വി എസിന് ഇനിയും മനസിലായില്ലെങ്കില്‍ കുഴപ്പം അദ്ദേഹത്തിന് തന്നെയാണെന്ന് സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
നയനാര്‍ സര്‍ക്കാരിന്റെ കാലത്ത് ഐസ്‌ക്രീം കേസ് അട്ടിമറിച്ച എം കെ ദാമോദരന്‍ തന്നെ പിണറായായുടെ ഉപദേഷ്ടാവായി വന്നപ്പോള്‍ തന്നെ സംഗതി എല്ലാവര്‍ക്കും ബോധ്യമായിരുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മാറാടും മലബാര്‍ സിമന്റ്‌സിലും കണ്‍സ്യൂമര്‍ ഫെഡിലും കശുവണ്ടി വികസന കോര്‍പ്പറേഷനിലും ഇതു തന്നയല്ലെ സംഭവിച്ചത്.
ചന്ദ്രശേഖരന്‍ കേസിലും ഷുക്കൂര്‍ കേസിലും ഷിബിന്‍ കേസിലും ഈ ഒത്തുതീര്‍പ്പ് തന്നെയല്ലെ നടന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.