നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ട ഒരാളുണ്ടെന്ന് കെ.സുരേന്ദ്രേന്‍

pinarayi

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ട ഒരാളുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രേന്‍.

നടി ആക്രമിക്കപ്പെട്ട ആദ്യദിവസം മുതലുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിമായിരുന്നെന്നും അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ ഒരാള്‍ ഈ കേസില്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിനാലാണ് കാര്യങ്ങള്‍ വെളിപ്പെടുത്താതതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.

സര്‍ക്കാര്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളില്‍ നിന്നും ചീത്തപ്പേരുകളില്‍ നിന്നും രക്ഷപ്പെടാനുള്ള അവസരമായിരുന്നു നടിയെ പീഡിപ്പിച്ച കേസെന്നും എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറായില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം: 

മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നേരിടുന്ന എല്ലാ പ്രതിസന്ധികളിൽ നിന്നും താൽക്കാലികമായെങ്കിലും രക്ഷപ്പെടാനും ചീത്തപ്പേരുകൾ കുറച്ചെങ്കിലും ഇല്ലാതാക്കാനും പററിയ ഒന്നാന്തരം അവസരമായിരുന്നു നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്സ് തെളിയിക്കുക എന്നത്. ഈ കേസ്സിൽ നടന്ന കാര്യങ്ങളെല്ലാം അദ്ദേഹത്തിന് പച്ചവെള്ളം പോലെ അറിയാം. ആദ്യദിവസം മുതലുള്ള എല്ലാ കാര്യങ്ങളും. എന്നാൽ അദ്ദേഹം അതിനു തയ്യാറില്ല എന്നാണ് തോന്നുന്നത്. കാരണം അദ്ദേഹം ഇഷ്ടക്കാർക്കുവേണ്ടി എന്തും ചെയ്യുന്ന നേതാവാണ്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ കെ. കരുണാകരനെപ്പോലെ. അദ്ദേഹത്തിനു വേണ്ടപ്പെട്ട ആരോ ഒരാൾ ഈ കേസ്സിൽ അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്നത് സത്യം. അതുകൊണ്ടാണ് ഒരു എ. ഡി. ജി. പി നാദിർഷാക്കു നേരത്തെ ക്ളാസ്സുകൊടുത്തത്. ചോദ്യം ചെയ്യലിനിടയിൽ തിരുവനന്തപുരത്തുനിന്ന് വിളി വന്നത്. എന്തിന് ആദ്യദിവസം തന്നെ ഗൂഡാലോചന ചിലരുടെ ഭാവനയാണെന്ന് മുൻകൂറായി പ്രഖ്യാപിച്ചത്. ഇപ്പോൾ നടക്കുന്നതെല്ലാം ഒരു നാടകം മാത്രമാണ്. വിശദമായി ചോദ്യം ചെയ്തു എന്നാൽ ഒന്നും കണ്ടെത്താനായില്ല എന്ന പതിവു പോലീസ് നാടകം. ഇതുതന്നെയാണ് ഉമ്മൻചാണ്ടിയുടെ കാലത്ത് സോളാർകേസ്സിലും നടന്നത്. ഉമ്മൻചാണ്ടിയുടെ ഗതി തന്നെയാണ് പിണറായിയേയും കാത്തിരിക്കുന്നത് എന്നത് മാത്രമാണ് ഏക ആശ്വാസം.

Top