നിരോധനാജ്ഞ; ജനങ്ങളുടെ വായ മൂടിക്കെട്ടി രക്ഷപ്പെടാന്‍ സമ്മതിക്കില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായുള്ള സമരങ്ങളെ 144 പ്രഖ്യാപിച്ച് നേരിടാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങളുടെ വായമൂടിക്കെട്ടി രക്ഷപ്പെടാമെന്ന് നോക്കേണ്ടെന്നും സമരങ്ങള്‍ തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാജ്യം മുഴുവന്‍ അണ്‍ലോക്ക് നിയമം പ്രാബല്യത്തില്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെ മാത്രമെന്താണ് മറ്റൊരു നിയമം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുടര്‍ച്ചയായ സമരങ്ങളുണ്ടാവും. കോണ്‍ഗ്രസുകാരെ പോലെ 144 നെ അപ്പാടെ അംഗീകരിച്ച് കൊടുക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top