കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ ആ മകന്‍ ബിനോയ് കോടിയേരിയെന്ന് കെ.സുരേന്ദ്രന്‍

K surendran

തിരുവനന്തപുരം : സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ 13 കോടിയുടെ തട്ടിപ്പുകേസില്‍ പെട്ടത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് ആണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

കോടിയേരിയും പിണറായിയും ഇക്കാര്യത്തില്‍ മൗനം വെടിയണം. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷിക്കണമെന്നും സീതാറാം യച്ചൂരി പരസ്യമായി പ്രതികരിക്കണമെന്നും സുരേന്ദ്രന്‍ ഫേയ്‌സ് ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങൾ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയടക്കം എല്ലാവർക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തിൽ ആവശ്യമുണ്ട്. പാർട്ടി തലത്തിലും സർക്കാർ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നിൽക്കുന്ന അപചയത്തിൻറെ ഒടുവിലത്തെ ഉദാഹരണമാണിത്. പാർട്ടി പ്ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തിൽ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാൻ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണം.

Top