തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത് വന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
യുഡിഎഫിന്റെ ‘പടയൊരുക്കം’ ജാഥ നാളെ മുതല്‍ തുടരുമോയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേന്ദ്രന്റെ പരിഹാസം.
കളങ്കിതരായ ആരും യാത്രയിലുണ്ടാവില്ലെന്നായിരുന്നാണ് വി. ഡി. സതീശന് പറഞ്ഞിരുന്നത്. അങ്ങനെയാണെങ്കില്‍ ഇനിയിപ്പോള്‍ മൈക്കു സെറ്റും ഡ്രൈവറും മാത്രമേ യാത്രയില്‍ ഉണ്ടാവുകയുള്ളൂ.
കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് മഹാത്മജി പണ്ടേ പറഞ്ഞത് ഉമ്മന്‍ചാണ്ടിയേയും കൂട്ടരേയും പോലുള്ള നേതാക്കളെ കാണേണ്ടിവരുമെന്ന ഉള്‍വിളി കൊണ്ടായിരിക്കുമെന്നും സുരേന്ദ്രന് വ്യക്തമാക്കി.