തിരുവനന്തപുരം: കീഴാറ്റൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും പ്രതികരണങ്ങള്‍ അവരുടെ നിരാശയാണ് പ്രകടമാക്കുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നത് എങ്ങനെയാണ് ഫെഡറലിസത്തിന്റെ ലംഘനമാകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
തളിപ്പറമ്പിലെ ഗള്‍ഫ് പണക്കാരെ സഹായിക്കാനാണ് അലൈന്‍മെന്റ് മാറ്റി പാവങ്ങളുടെ നെല്‍വയലുകളിലൂടെ അവര്‍ റോഡ് കൊണ്ടുപോകാന്‍ നോക്കിയത്. ഇതിന് പിന്നില്‍ വലിയ സാമ്പത്തിക താല്‍പര്യങ്ങളും മണ്ണ് മാഫിയകളുമായുള്ള ഇടപാടുകളുമുണ്ടായിരുന്നു. സ്ഥലം എം.എല്‍.എയ്‌ക്കെതിരെ ഇക്കാര്യത്തില്‍ പാര്‍ട്ടിക്കാര്‍ തന്നെ പരാതി പറഞ്ഞിട്ടുണ്ട്. റോഡ് വികസനത്തിന്റെ കാര്യത്തില്‍ കീഴാറ്റൂരില്‍ കാണിക്കുന്ന ഉഷാര്‍ എന്തേ മലപ്പുറത്തു കാണിക്കാത്തത് വയല്‍ക്കിളികള്‍ ബി. ജെ. പിക്കാരല്ല. ഒന്നാന്തരം സി.പി.എമ്മുകാര്‍ തന്നെയാണെന്ന് നാട്ടുകാര്‍ക്ക് നന്നായറിയാം. കച്ചവടം പൊളിഞ്ഞതിന് ബി. ജെ. പിയുടെ നെഞ്ചത്ത് കേറേണ്ടെന്നും കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു.