കോഴിക്കോട്: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് കേസ്സെടുക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായിയുടേത്. രക്തത്തില്‍ രാജ്യദ്രോഹം അലിഞ്ഞുചേര്‍ന്ന പാര്‍ട്ടിയാണ് സി. പി. എമ്മെന്നും സുരേന്ദ്രന്‍ തുറന്നടിച്ചു.
ഇന്ത്യന്‍ പട്ടാളക്കാര്‍ ബലാല്‍സംഗവീരന്മാരാണെന്നു പറഞ്ഞ കോടിയേരിക്കെതിരെയാണ് ആദ്യം കേസ്സെടുക്കേണ്ടത്. ഓലപ്പാമ്പു കാണിച്ച് വിരട്ടാന്‍ ഇത് കോണ്‍ഗ്രസ്സല്ലെന്ന് പിണറായി ഓര്‍ക്കുന്നത് നല്ലത്. ഇതു ജനുസ്സു വേറെയാണ് സഖാവേ എന്നുമാത്രമേ പറയാനുള്ളൂവെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു